Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PopeVisit

മാ​ർ​പാ​പ്പ​യു​ടെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​നം അ​ടു​ത്ത മാ​സം 25 മു​ത​ൽ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​ടു​​​​​ത്ത​​​​​മാ​​​​​സം 25 മു​​​​​ത​​​​​ൽ 28 വ​​​​​രെ ഫ്രാ​​​​​ൻ​​​​​സി​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തും. 2008ൽ ​​​​​ബെ​​​​​ന​​​​​ഡി​​​​​ക്‌​​​​​ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ട​​​​​ത്തി​​​​​യ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് 18 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഒ​​​​​രു മാ​​​​​ർ​​​​​പാ​​​​​പ്പ ഫ്ര​​​​​ഞ്ച് മ​​​​​ണ്ണി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്.

‘ലോ​​​​​ക​​​​​ത്തി​​​​​നു ജീ​​​​​വ​​​​​ൻ ഉ​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​തി​​​​​ന്’ എ​​​​​ന്ന പ്ര​​​​​മേ​​​​​യ​​​​​മാ​​​​​ണ് അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ശു​​​​​ദ്ധ യോ​​​​​ഹ​​​​​ന്നാ​​​​​ന്‍റെ സു​​​​​വി​​​​​ശേ​​​​​ഷ​​​​​ത്തി​​​​​ലെ (6:51) വ​​​​​ച​​​​​ന​​​​​ത്തെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് യാ​​​​​ത്ര​​​​​യു​​​​​ടെ പ്ര​​​​​മേ​​​​​യം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

25ന് ​​​​​പാ​​​​​രീ​​​​​സി​​​​​ലെ​​​​​ത്തു​​​​​ന്ന മാ​​​​​ർ​​​​​പാ​​​​​പ്പ ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തും. തു​​​ട​​​ർ​​​ന്ന് പാ​​​രീ​​​സി​​​ലെ യു​​​നെ​​​സ്കോ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

നോ​​​​​ത്റ് ദാം ​​​​​ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ൽ സാ​​​​​യാ​​​​​ഹ്ന പ്രാ​​​​​ർ​​​​​ഥ​​​​​ന, സെ​​​​​ന്‍റ് ഡെ​​​​​നീ​​​​​സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ജ​​​​​ന പ്രാ​​​​​ർ​​​​​ഥ​​​​​നാ സ​​​​​മ്മേ​​​​​ള​​​​​നം, ‘ബ​​​​​കി​​​​​ത ഭ​​​​​വ​​​​​നം’ എ​​​​​ന്ന കു​​​​​ടി​​​​​യേ​​​​​റ്റ​​​കേ​​​​​ന്ദ്ര സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​​​ശേ​​​​​ഷം കോ​​​​​ൺ​​​​​കോ​​​​​ർ​​​​​ഡ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും.

26ന് ​​​​​രാ​​​വി​​​ലെ പാ​​​രീ​​​സി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കും​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത മ​​​​​രി​​​​​യ​​​​​ൻ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യ ലൂ​​​​​ർ​​​​​ദി​​​​​ൽ എ​​​​​ത്തു​​​​​ന്ന മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​വി​​​​​ടെ പ്ര​​​​​ത്യേ​​​​​ക പ്രാ​​​​​ർ​​​​​ഥ​​​​​ന ന​​​​​ട​​​ത്തും.

27ന് ​​​രാ​​​വി​​​ലെ ഫ്ര​​​ഞ്ച് മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യും വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യും. രാ​​​ത്രി​​​യി​​​ൽ ലൂ​​​​​ർ​​​​​ദ് മാ​​​​​താ​​​​​വി​​​​​ന്‍റെ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ മെ​​​​​ഴു​​​​​കു​​​​​തി​​​​​രി പ്ര​​​​​ദ​​​​​ക്ഷി​​​​​ണ​​​​​ത്തി​​​​​ലും പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ളി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ദി​​​​​ന​​​​​മാ​​​​​യ 28ന് ​​​​​മെ​​​​​റ്റ്സ് ന​​​​​ഗ​​​​​രം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന മാ​​​​​ർ​​​​​പാ​​​​​പ്പ, റോ​​​​​ബ​​​​​ർ​​​​​ട്ട് ഷൂ​​​​​മാ​​​​​ൻ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സ് ഹാ​​​​​ളി​​​​​ൽ മ​​​​​താ​​​​​ന്ത​​​​​ര സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യും. സെ​​​ന്‍റ് സ്റ്റീ​​​​​ഫ​​​​​ൻ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷം റോ​​​​​മി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങും.

Latest News

Corehub Up